Saturday, October 2, 2010

ചില്ലുടഞ്ഞ ചിത്രവും കുറെ സ്വപ്നങ്ങളും.

      ഇന്നാണു ഒന്നു വിളിക്കാൻ സമയം ഒത്ത്‌ വന്നത്‌, പൂർവ്വവിദ്യാർത്ഥിയെപ്പറ്റി അഭിമാനത്തോടെ – ആശ്ചര്യത്തോടെ ആലോചിച്ചു നിൽക്കുന്ന ഹെഡ്മാസ്റ്ററെ ഓർക്കാൻ തുടങ്ങിയിട്ട്‌ നാളേറേയായി.


ഇപ്പോൾ ഹെഡ്മാസ്റ്റർ എന്നല്ല പ്രിൻസിപ്പാൾ എന്നാക്കിയത്രെ! രണ്ടാൾ! ഹൈസ്കൂളിനും പ്ലസ്റ്റുവിനും വേറേ വേറേ. പണ്ട്‌ കഷണ്ടിയും കണ്ണടയും ഉള്ള മാത്യു സറായിരുന്നങ്കിൽ ഇന്ന് ചേറുപ്പക്കാരായ ഹെഡ്ഡനും പ്രീപ്പനും ആയി.

ഇതിൽ ആരു ഫോണെടുത്തലും അവർ ആഹ്ലാദപുളകിതരാവുമെന്നതിൽ സംശയമില്ല

ഞാനും ഉന്മേഷവാനായി.

     അർദ്ധചതുരാകൃതിയിൽ മൂന്ന് നിലകളിലായി പ്രൗഢിയോടെ ഉയർന്ന് നിൽക്കുന്ന സ്കൂളിന്റെ മധ്യഭാഗത്ത്‌ മുകളിലായി, കൈ നീട്ടി എല്ലാവരെയും അനുഗ്രഹിച്ച്‌ യേശുദേവന്റെ കൂറ്റൻ പ്രതിമ.
ഇത്രയുംപഴമയും പ്രൗഢിയോടെയും നിലകൊള്ളുന്ന മറ്റൊന്ന് ഈ ജില്ലയിൽതത്തന്നെ വേറെയില്ലല്ലോ. വിശാലമായ മുറ്റത്ത്‌ വെള്ളയും നീലയും നിറങ്ങളിൽ വരിവരിയായി നിൽക്കുന്ന കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും.

        നാളെ അസംബ്ലിയിൽ അല്ലെങ്കിൽ, ഏതെങ്കിലും ക്ലാസ്സിലെ കുട്ടികളോട്‌ ഈ പൂർവ്വവിദ്യാർത്ഥിയുടെ പേരും പെരുമയും അഭിമാനത്തോടെ വിളിച്ചു പറയുകയും ,അതുപോലെ സ്വന്തം കഴിവുകളെ വികസിപ്പിച്ച്‌ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാകാൻ ഉപദേശിക്കുകയും ചെയ്യുന്ന ഹെഡ്മാസ്റ്ററുടെ ഉത്സാഹമാർന്ന വചനങ്ങൾ കുട്ടികളേക്കാൾ മുൻപേ എന്റെ കാതുകൾക്ക്‌ ഇമ്പമുള്ളതായിരുന്നല്ലോ. (ഇങ്ങനെ ഒരു നാൾ ഉണ്ടയേക്കുമെന്ന് എത്ര കാലമായി കരുതുന്നു!!)

ഫോണിൽ പറയേണ്ട കാര്യം ഞാൻ ഒന്നുകൂടി ഓർത്തു...

."ഞാൻ നാട്ടുകാരനായ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് ... പേര്‌ ഹനീഫ. അങ്ങാടിക്കടുത്ത്‌ തന്നെ വീട്‌....ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത്‌ , എണ്ണഛായത്തിൽ ഞാൻ തന്നെ വരച്ച നമ്മുടെ സ്കൂളിന്റെ സ്ഥാപകനായ ഫാദറിന്റെ ഫ്രെയിം ചെയ്ത ഛായാചിത്രം ഹെഡ്മാസ്റ്ററുടെ ഒഫീസിന്റെ ചുമരിൽ കഴിഞ്ഞ 24 വർഷത്തോളമായി തൂക്കിയിട്ടിരുന്നു. അപൂവ്വമായി നാട്ടിലെത്തുന്ന എനിക്ക്‌, ആ ചിത്രം അവിടെ കാണുമ്പോൾ , സന്തോഷവും ഗൃഹാതുരമായ ഓർമ്മകളും ഉണ്ടാവാറുണ്ട്‌. പക്ഷെ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ സ്കൂളിൽ വന്ന എനിക്കതവിടെ കാണാനായില്ല.. കേടുവന്ന് മാറ്റിയതാണെങ്കിൽ എന്റെ മകൻ സഹിൽ ഒൻപതു ഡി ക്ലാസ്സിൽ പഠിക്കുന്നുണ്ട്‌ അവൻ വശം അതു എന്റെ വീട്ടിൽ കൊടുത്തയക്കണം....."

ആശ്ചര്യത്തോടെ എന്നൊട്‌

 "നിങ്ങൾ എട്ടീ പഠിക്കുമ്പം വരച്ചതാന്നോ?.മകൻ ഇവിടെ പഠിക്കുന്നുണ്ടെന്നോ....?
എന്നെ പരിചയമില്ലത്ത സാർ പിന്നെ ചോദ്യങ്ങളും അഭിനന്ദനങ്ങളും.

പിന്നെ ഉറക്കെ.."സാറെ ..ഇത്‌ ഒൻപതു ഡി ക്ലാസ്സിൽ പഠിക്കുന്ന സഹലിന്റെ ഫാദറാ...ദുബായീന്ന വിളിക്കുന്നേ..നമ്മുടെ ഫാദറിന്റെ പടം വരച്ചത്‌ ഇങ്ങേരാ..""

     ഇനി സഹിലിനും സ്കൂളിൽ അഡ്രസ്സായി ! അവന്റെ പിതാവ്‌ എട്ടിൽ പഠിക്കുന്ന കാലത്ത്‌ വരച്ച ചിത്രം അവനും പെരുമ നൽകും.!! അവനെ അവർ ഗുണദോഷിക്കും....

"എന്നിട്ട്‌ നീ എന്താടാ ഇതുപൊലൊന്നും ഒണ്ടാക്കാത്തേ ?"

    ഞാനെപ്പോഴും പരാതിപ്പെടുന്ന കാര്യങ്ങൾ. എട്ടും പത്തും പ്ലസ്‌ ടു വും കഴിഞ്ഞവർ എംപീത്രീ യും തട്ടുപൊളിപ്പനും മൊബൈൽ ഫോണും മത്രമായി നടക്കുന്നു. വായനയില്ല കവിതയില്ല വരയേക്കാൾ നല്ലത്‌ അവർക്ക്‌ ക്രിക്കറ്റ്‌ മാത്രം!.

അധ്യാപകൻ തുടർന്നു....."അയ്യോ ! അതിവിടൊണ്ട്‌....ഇത്തിരി ചിതലുപിടിച്ചപ്പം മാറ്റിയെന്നേയുള്ളൂ. എന്നാ സഹിൽ വശം വീട്ടീ കൊടുത്തയച്ചേക്കാം.....നമുക്കതൊന്ന് പുതിയത്‌ വരക്കണം കെട്ടൊ?."



    പിറ്റേന്ന് ഭാഗികമായി ചിതൽ പിടിച്ച ചിത്രവുമായി ഓഫീസിൽ നിന്ന് സഹിൽ ക്ലാസ്സിലെത്തി, തനിക്ക്‌ വന്നുചേർന്ന ഒരു ഭാഗ്യാവസരമായി കുട്ടികൾക്ക്‌ നടുവിൽ അവൻ തല ഉയർത്തിയിരുന്നു. സഹിലിന്റെ ബാപ്പയെപ്പോലെ തങ്ങളുടെ അചഛ്നമ്മമാർ ആയില്ലല്ലോ എന്നവർ പരിഭവപ്പെടും! ചില്ലു വീണുടയുമെന്ന് പറഞ്ഞ്‌ ആർക്കും വിട്ടുകൊടുക്കാതെ മുറുകേപിടിച്ചിരുന്നു.

     സ്കൂളിന്റെ സുവനീർ പതിപ്പിൽ നിന്നാണു സ്കൂളിന്റെ സ്ഥാപകനായ അച്ചന്റെ ചിത്രം വരക്കാനായി എനിക്ക്‌ കിട്ടിയിരുന്നത്‌. എസ്റ്റേറ്റ്‌ തൊഴിലാളിയായ എന്റെ ബാപ്പക്ക്‌ അഴ്ചയിലൊരിക്കൽ കിട്ടുന്ന മുപ്പത്തേഴു രൂപയിൽനിന്ന് പന്ത്രണ്ട്‌ രൂപയുമായി കോഴിക്കോട്‌ പോയി വരക്കാനുള്ള കാൻവാസും കറുപ്പും വെളുപ്പും ഓയിൽ പെയിന്റും വാങ്ങി അതേ ബസ്സിൽ തന്നെ തിരിച്ചു പോന്നു!

നാട്ടിൽ നീന്ന് ടൗണിലേക്ക്‌ ഒറ്റക്കുള്ള ആദ്യ യാത്രയും അതു തന്നെ!!

രണ്ടുനാൾ ഉറങ്ങാതെയിരുന്ന് വരച്ചു. അതും റാന്തൽ വിളക്കിന്റെ വെളിച്ചത്തിലിരുന്ന്.....

     അടുത്ത ദിവസം മുഴുവൻ ഉണങ്ങാത്ത ചിത്രവുമായി സുലൈമാൻ കാക്കയുടെ ചില്ലുകടയിൽ ചെന്ന് ഫ്രെയിം ചെയ്യാൻ ഏൽപ്പിച്ചു. പല തവണ ചെന്നു കാത്തിരുന്നു. കിട്ടിയപ്പോൾ ബാപ്പ അടുത്താഴ്ച കാശുതരുമെന്നു പറ്റ്പറഞ്ഞു. ബാപ്പക്ക്‌ രണ്ടാഴ്ചയിലെ പലചരക്ക്‌ കടയിലേ പറ്റു ബുക്കിൽ വരവ്‌ പൂജ്യമായിക്കിടന്നു.

“ഉണ്ണീൻ കുട്ട്യേ,, ബെള്ള്യായ്ച്ച രണ്ടെണ്ണം കയ്ഞ്ഞ്ക്കണല്ലോ?...”.

 കറുത്തു തടിച്ച കണ്ണടക്കിടയിലൂടെ, തൂക്കിക്കെട്ടിവച്ച സാധനങ്ങൾ സഞ്ചിയിലേക്കിടുന്ന ബാപ്പയേ നോക്കി മമ്മദ്ക.. വിനീതനായി ബാപ്പ കാശുചിലവായ കര്യം പറഞ്ഞു,.

ഹും..മമ്മദ്ക എന്നെ തുറിച്ചു നോക്കി..

" ബരക്കണപണി കള്ളുട്യെമ്മാരതാ.. അതൊന്നും പട്ച്ചണ്ട!!"

     തിങ്കളാഴ്ച രാവിലെ നേരത്തെ ഉണർന്നു. ചിത്രത്തെയും അത്‌ എല്ലാവരും കാണുമ്പോൾ എനിക്ക്‌ ഉണ്ടാവുന്ന അനുഭൂതിയും മാത്രമായി ചിന്ത .മഴ എന്റെ പുസ്തകത്തെയും എന്നെയും മുഴുവനായി നനച്ചു. കടലാസ്‌ ചിത്രത്തിന്റെ ചില്ലിൽ നനഞ്ഞ്‌ ഒട്ടി നിന്നു. തണുപ്പ്‌ എന്റെ തടിച്ച ശരീരത്ത്‌ ഏശിയില്ല. വല്ലാത്തൊരുന്മാദത്തിൽ ഒന്നും ഞാനറിഞ്ഞില്ല. പുസ്തകക്കെട്ടും വലിയ ചിത്രവുമായി സ്കൂളിലേക്ക്‌ ഞാനോടിക്കൊണ്ടിരുന്നു.

ക്ലാസ്സ്‌ റൂമിലെ ആദ്യ കമന്റ്‌ തന്നെ

" ഇത്‌ ആരെക്കൊണ്ട്‌ വരപ്പിച്ചതാടാ.....? " ബെന്നി കെ. എം കളിയാക്കി.

സ്വന്തമായി ഒന്നിനും കഴിയാത്തവരുടെ അസ്ത്രം!! പിന്നെ ആരെയും കാണിക്കാനും തോന്നിയില്ല. ക്ലാസ്സിന്റെ ഒരു സൈഡിലേക്ക്‌ എടുത്തു വച്ചു. ചിത്രം ഓഫീസിൽ എത്തിക്കാനാണിനി പണി.അപകർഷതാബോധവും ഭയവും എന്നെ പിറകോട്ട്‌ വലിച്ചു. അവസാനം, കുട്ടികളെ വിവേചനത്തോടെ കാണാത്ത ജയിംസ്‌ സാറുടെ ഫിസിക്സ്‌ ക്ലാസ്സിനു ശേഷം സാറിനു പിറകെ ചിത്രവുമായി ചെന്നു കാണിച്ചു.അദ്ദേഹത്തിന്റെ പ്രോൽസാഹന വാക്കുകൾ വളരെ കുറഞ്ഞതായിരുന്നു.

"നന്നായിട്ടുണ്ട്‌ .. നീ വരച്ചതാണല്ലേ..?സ്കൂളീവെക്കാനാണോ? "

     അദ്ദേഹം അതെടുത്ത്‌ ഓഫീസിലേക്ക്‌ നടന്നു. അതോടേ ഹെഡ്‌ മാസ്റ്ററുടെ തലക്കുമുകളിൽ പിന്നിലെ ചുമരിലതു തൂങ്ങിക്കിടന്നു. ആരും ഒരിക്കലും അതിന്റെ ശിൽപിയെ അന്വേഷിച്ചില്ല. ആരും ഒരു പ്രോൽസാഹന വാക്കുകളും പറഞ്ഞില്ല. ബ്ലാക്കാന്റ്‌ വൈറ്റ്‌ പോര്ട്രെ യ്റ്റിനു താഴെയായി എന്റെ പേരു ശോണിമയണിഞ്ഞുനിന്നു.



      എട്ടും ഒൻപതും എസ്സ്‌.എസ്സ്‌.എൽ.സിയും കഴിഞ്ഞു. വർഷങ്ങൾ കൊഴിഞ്ഞു വീണു. എന്റെ മകളും അവിടെ പഠിച്ചു പുറത്തുറങ്ങി. ഇപ്പോൾ മകൻ ഒൻപതിൽ. ഇത്രയും കാലം അതവിടെ സ്ഥാനം തെറ്റാതെ നിന്നു. ഇടക്ക്‌ മക്കളുടെ ആവശ്യങ്ങൾക്ക്‌ സ്കൂളിലേക്ക്‌ ചെല്ലുമ്പോൾ ഞാൻ ആ ചിത്രം കാണും. കാണുമ്പോഴൊക്കെ മനസ്സിൽ മഴ പെയ്തു. ഞാൻ കോരിത്തരിച്ചു! എന്റെ സ്വകാര്യ നിർവൃതിയായി എന്നും കൊണ്ടുനടന്നു

************************************************************************************************************



ഫോൺ എടുത്ത്‌ സ്കൂളിന്റെ നമ്പരടിച്ചു. മറുപുറത്ത്‌ ഫോൺ എടുത്തത്‌ ആരാണെന്നും എന്തു പറയണമെന്ന് നേരത്തെ ഓർത്തുവച്ചതുമെല്ലാം മറന്നു.

""എന്റെ പേരു്........... ഞാനൊരു പൂർവ്വവിദ്യാർത്ഥിയായ നാട്ടുകാരനാണ്‌. ഞാൻ എട്ടിൽ പഠിക്കുന്ന കാലത്ത്‌ വരച്ച അച്ചന്റെ പോര്ട്രൈ റ്റ്‌ ഓഫീസിൽ വച്ചിരുന്നത്‌ കഴിഞ്ഞ തവണ വന്നപ്പോൾ കണ്ടില്ല."

"ഓഹ്‌..അതാണോ? അതിച്ചിരി ചിതലുപിടിച്ചപ്പോ മാറ്റിയതാ..."

"അതവിടെ ഉണ്ടെങ്കിൽ ഒൻപത്‌ ഡി ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ സഹിൽ വശം എന്റെ വീട്ടിൽ കൊടുത്തു വിടണം.."

" അവടെങ്ങാനും കെടപ്പുണ്ടേൽ കൊടുത്തു വിടാം....." അലക്ഷ്യമായ മറുപടി പതിഞ്ഞു കേട്ടു.

ഇത്രയും നാൾ വിചാരിച്ച ഒരത്ഭുതങ്ങളും ഉണ്ടായില്ല! ചോദ്യങ്ങളും !!

പിറ്റേന്ന് സഹിലിനെ ഓഫീസിലേക്ക്‌ വിളിപ്പിച്ചു..അകത്തെ കോണിച്ചുവട്‌ കാണിച്ച്‌ പ്യൂൺ അവനോട്‌.

"നിന്റെ വാപ്പ വരച്ച ചിത്രം ദോ... ണ്ടവടെ കെടപ്പുണ്ടാവും എടുത്തോണ്ട്‌ പൊക്കോ"

    അവൻ കോണിച്ചുവടിലേക്ക്‌ നടന്നു. കെട്ടുകൾ പൊട്ടിയ പഴയ പുസ്തകക്കെട്ടുകളും കാലില്ലാത്ത ബഞ്ചുകൾക്കും ഡസ്ക്കുകൾക്കുമെല്ലാമിടയിൽ അച്ച്ന്റെ ചിത്രം കമിഴ്‌ന്നു കിടന്നു! അവനമ്പരന്നു. രണ്ടുമാസം മുൻപ്‌ വരെ ഇത്‌ ഓഫീസിനകത്ത്‌ കണ്ടിരുന്നു. ഈ പൊട്ടിയ ചില്ലും വാരി എന്തിനിതു വീട്ടിൽ കൊണ്ടുപോകുന്നു? വാപ്പക്ക്‌ വട്ടുണ്ടോ? കുട്ടികൾ കണ്ടാൽ ?

 ആരും കാണാതിരിക്കാൻ ഒരു പൊളിത്തീൻ കവർ അവനെ സഹായിച്ചു. തിരിച്ച്‌ ഓഫീസ്‌ വരാന്തയിലൂടെ ചമ്മി നടക്കുന്നതിനിടയിൽ ചാക്കോ സാറ്‌ വെടിപൊട്ടുന്ന ശബ്ദത്തിൽ

" ഡാ.....ആ ചെതലൊന്നും തറേ വീഴിക്കാതെ കൊണ്ടുപോഡാ.........."

സഹിൽ വിയർത്തു .

 വീട്ടിലെത്തിയ ഉടനെ ചിത്രമടങ്ങിയ കവർ ഒരേറ്‌! ഈ നശിച്ച ചിത്രം കാരണം ആ പോത്താണ്ടൻ സാറെന്നോട്‌ വെറുതെ ചൂടായീ. പിന്നെ ഉമ്മയുടെ നേർക്ക്‌ തിരിഞ്ഞ്‌ "എനിക്ക്‌ വിശന്നിട്ട്‌ വയ്യ..........എന്തെങ്കിലും എടുക്ക്‌ ഉമ്മാ..." ഭാര്യ ഒരു നെടുവീർപ്പിട്ട്‌ അടുക്കളയിലേക്ക്‌ പോയി.

47 comments:

  1. വര്‍ഷങ്ങളോളം എന്‍റെ സ്വകാര്യ അഭിമാനമായിരുന്ന ഒരു ചിത്രം നഷ്ടപ്പെട്ട വേദനയില്‍ കുറിച്ച വരികള്‍....

    ReplyDelete
  2. ഹൃദ്യമായ വിവരണം കേട്ടോ.ഇഷ്ടപ്പെട്ടു വളരെ.
    നല്ലൊരു എഴുത്തുകാരനെ വെളിവാക്കുന്നുണ്ട് ഈ പോസ്റ്റ്‌.
    നല്ലൊരു ബ്ലോഗറായിതീരട്ടെ..
    എല്ലാ വിധ പ്രോല്‍സാഹനങ്ങളും..

    "." ബരക്കണപണി കള്ളുട്യെമ്മാരതാ.. അതൊന്നും പട്ച്ചണ്ട!!"
    ഇതില്‍ കുറെയൊക്കെ ശരിയുന്ടെന്നു ഇപ്പൊ തോന്നുന്നില്ലേ...

    ReplyDelete
  3. നല്ല മധുരിക്കുന്ന ഓര്‍മ്മ! പക്ഷെ ചിത്രം നഷ്ട്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ദുഃഖം തോന്നി. സാരല്യ. കണ്ണൂരാന്റെ ഒരു ചിത്രം വരച്ചു അയച്ചു തരൂ, സൂക്ഷിച്ചോളാം.

    എഴുത്ത് ഇഷ്ട്ടായി കേട്ടോ. മൂന്നു നക്ഷത്രം താഴെയുണ്ട്. ആശംസകള്‍.

    ***

    ReplyDelete
  4. മനോഹരമായ എഴുത്ത്.സ്വപ്നങളും ചില്ലുടഞ ചിത്രവും മനോഹരമായി കൂട്ടിയിണക്കി. താങ്കളിൽ നിന്നും ഇനിയും ഇതുപോലുള്ള നല്ല രചനകൾ പ്രതീക്ഷിക്കുന്നു. വീണ്ടും എഴുതൂ..വായിയ്ക്കാൻ ഞങളുണ്ടിവിടെ!

    ReplyDelete
  5. അലിയുടെ ബസ്സില്‍ കയറി ഇവിടെയെത്തി...
    താങ്കള്‍ ബ്ലോഗില്‍ പുതിയ ആളാണെങ്കിലും ആനുകാലികങ്ങളില്‍ ഒരുപാട് എഴുതിത്തെളിഞ്ഞ ഒരാളാണെന്ന് വിശ്വസിക്കുന്നു.
    എഴുത്ത് ഹൃദയസ്പര്‍ശിയായി.
    ആശംസകള്‍

    ReplyDelete
  6. മനോഹരമായ എഴുത്ത്,പുതിയ നല്ല രചനകൾ പ്രതീക്ഷിക്കുന്നു.

    ReplyDelete
  7. Hashimܓ അയച്ച മൈലില്‍ നിന്നാണിവിടെ എത്തിയത് .
    മനോഹരമായ എഴുത്ത്. ആദ്യവസാനം വരെ ഒരേ സുഖത്തില്‍ വായിക്കാന്‍ കഴിഞ്ഞു. ഇതുപോലുള്ള ഹൃദയസ്പര്‍ശിയായ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍ :)

    ReplyDelete
  8. നല്ല എഴുത്ത് ... :)

    ReplyDelete
  9. നാം ആശിക്കുന്ന പലതും പുതു തലമുറയ്ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അവര്‍ അവരുടേതായ ലോകം കണ്ടെത്തിക്കഴിഞ്ഞു. മൊബൈലും കമ്പ്യൂട്ടറും ഗെയിമും ക്രിക്കറ്റും എല്ലാമടങ്ങുന്ന പുത്തന്‍ ലോകം. അതിനപ്പുറം മറ്റൊരു സ്വപ്നങ്ങളുമില്ല.

    എഴുത്ത് വളരെ ഹൃദ്യമായി.
    ആശംസകള്‍!

    ReplyDelete
  10. എത്ര ഹൃദ്യമായി എഴുതിയിരിക്കുന്നു.വളരെ ഇഷ്ടമായി........സസ്നേഹം

    ReplyDelete
  11. ഹാഷിം അയച്ചു തന്ന ലിങ്ക് വഴിയാണിവിടെ എത്തിയത്..
    നല്ല അവതരണം

    ReplyDelete
  12. നല്ല ഒരു എഴുത്തുകാരനെ കാണുന്നു

    ReplyDelete
  13. ividey abhiprayam parayaan njan aarumalla .. engineyo ivide ethippettathanenkilum .. adyme ethipettillallo enna dukham mathram valare nannayi ezhuthi dharalam ezhuthan kazhiyatte bhavukangal...

    ReplyDelete
  14. നന്നായിരിക്കുന്നു, ഇഷ്ടായി..
    ബൂലോകത്തിലേക്ക് സ്വാഗതം കേട്ടോ.

    ReplyDelete
  15. നല്ല എഴുത്താണ്, ഇനിയും കൂടുതല്‍ എഴുതണം വായക്കാന്‍ ഞങ്ങളുണ്ട്.
    ആശംസകള്‍.

    ReplyDelete
  16. കൊള്ളാം ......ഭാവുകങ്ങള്‍

    ReplyDelete
  17. Hashimܓ അയച്ച മൈലില്‍ നിന്നാണിവിടെ എത്തിയത് .

    നന്നായി പറഞ്ഞു..
    ആശംസകള്‍..സ്വാഗതംസ്..!!

    ReplyDelete
  18. ഹാഷിം കൂതറ ഇപ്പോള്‍ ബ്ലോഗില്‍ എഴുത്തും കമന്റും നിര്‍ത്തി എന്നു പറഞ്ഞെങ്കിലും നല്ലൊരു രചന തിരഞ്ഞെടുത്ത് അയച്ചു തന്നതില്‍ സന്തോഷമുണ്ട്. ഇതു വായിച്ചപ്പോള്‍ ഞാനും എന്റെ സ്കൂള്‍ കാലങ്ങളിലേക്കു ഒന്നെത്തി നോക്കി. ഞാനും ചിത്രം വരക്കാന്‍ താല്പര്യം കാട്ടിയിരുന്നു. ഒരിക്കല്‍ യൂ‍ത്ത് ഫെസ്റ്റിവലിനു ചിത്ര രചനയില്‍ ഡ്രായിങ്ങ മാസ്റ്ററുടെ വകയായി ഒരു പ്രോത്സാഹന സമ്മാനം കിട്ടിയപ്പോള്‍ അമ്പരന്നതും അതു വാങ്ങാന്‍ സ്റ്റേജില്‍ കയറിയപ്പോള്‍ വിറച്ചു താഴെ വീഴാന്‍ പോയതും ഹെഡ് മാസ്റ്റര്‍ വിശ്വനാഥ അയ്യര്‍ കൈപിടിച്ച് സ്റ്റേജിലേക്കു കയറ്റിയതും ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മ വന്നു!.ഡ്രായിങ്ങ് മാസ്റ്ററായിരുന്ന ബാലകൃഷ്ണന്‍ മാസ്റ്റര്‍ വരച്ച ഒട്ടേറെ നേതാക്കന്മാരുടെ പോര്‍ട്രേറ്റുകള്‍ ചുമരില്‍ കണ്ടിരുന്നതും ഓര്‍മ്മ വന്നു.താങ്കള്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.ഈ വഴിക്കും വരണേ.

    ReplyDelete
  19. അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി.

    മറ്റൊരു പുതിയ ചിത്രം വരച്ച ലഹരി സമ്മാനിച്ചു നിങ്ങളെല്ലാവരും!
    എന്റെ അടുത്ത സുഹൃത്തും നിങ്ങൾ എല്ലാവരുടേതുമായ - അലി
    എന്നെ ഒരു ബ്ലോഗനാക്കിയിരിക്കുന്നു. അലി ഒരു നല്ല ചിത്രകാരനും കൂടിയാണെന്ന് അറിയുന്നവരാവും എല്ലാരുമെന്നു കരുതുന്നു.

    ReplyDelete
  20. ഹാഷിം അയച്ചു തന്ന ലിങ്ക് വഴിയാണിവിടെ എത്തിയത്..
    നല്ല അവതരണം. കൊള്ളാം.ആശംസകള്‍.

    ReplyDelete
  21. Hashimܓ പറഞ്ഞു വന്നതാ നന്നായിരിക്കുന്നു

    ReplyDelete
  22. നന്നായിരിക്കുന്നു,ആശംസകള്‍...

    ReplyDelete
  23. ടച്ചിങ്ങ് മാഷേ. നല്ല അവതരണം.

    ReplyDelete
  24. ഇപ്പോഴത്തെ കുട്ടികളേക്കാൾ മെനയാ അധ്യാപകർ.

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. ഒരു കൂതറ ബസ്സിലാണു ഇവിടെ എത്തിയത്, വായിച്ചപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു. പിന്നെ താങ്കൾ എഴുതിയ ചില സെന്റൻസുകൾ ചുവടെ ഉണ്ട്, അതൊന്നു ശ്രദ്ധിക്കൂ…

    “കേടുവന്ന് മാറ്റിയതാണെങ്കിൽ എന്റെ മകൻ സഹിൽ ഒൻപത് ബി യിൽ പഠിക്കുന്നുണ്ട് അവൻ വശം അതു എന്റെ വീട്ടിൽ കൊടുത്തയക്കണം....."

    “പിന്നെ ഉറക്കെ.."സാറെ ..ഇത് എട്ട് ബീയീ പഠിക്കുന്ന സഹലിന്റെ ഫാദറാ...ദുബായീന്ന വിളിക്കുന്നേ..നമ്മുടെ ഫാദറിന്റെ പടം വരച്ചത് ഇങ്ങേരാ.."

    "അതവിടെ ഉണ്ടെങ്കിൽ ഒൻപത് ഡി ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ സഹിൽ വശം എന്റെ വീട്ടിൽ കൊടുത്തു വിടണം.."

    മുഹമ്മദിക്കാ.., ശരിക്കും താങ്കളുടെ മകൻ ഏതു ക്ലാസ്സിലാ പഠിക്കുന്നതു? മുകളിൽ കാണുന്ന മൂന്ന് സെന്റൻസ്സും താങ്കൾ തന്നെ എഴുതിയതാ…
    മനസ്സിരുത്തി വായിച്ചത്കൊണ്ടാ ചൂണ്ടിക്കാണിച്ചതു, തെറ്റാണേൽ ക്ഷമിക്കണം….

    കണ്ണൂരാനോട്: കണ്ണൂരാനെ താങ്കൾ ഇട്ട മൂന്നു നക്ഷത്രം മുകളിൽ കാണുന്ന മൂന്ന് സെന്റൻസ് ഉദ്ദേശിച്ചാണോ?

    ReplyDelete
  27. നന്നായി എഴുത്ത്.
    കൂടുതൽ എഴുതുക.
    വായിയ്ക്കാൻ ആളുണ്ട്.

    ReplyDelete
  28. കാല്‍പാടുകള്‍ കാണാന്‍ വൈകിയോന്നൊരു സംശയം
    നല്ല ശൈലി , വായന രസമായി...ആശംസകള്‍ ..

    ReplyDelete
  29. ഹാഷിംക്ക അയച്ചു തന്ന ലിങ്കിലൂടെയാണ് കാൽ‌പ്പാടിൽ എത്തിയത്.
    വായിച്ചു തീർന്നത് അറിഞ്ഞില്ല.വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  30. അല്പം വൈകിയോ ഇവിടെയെത്താന്‍?
    സുന്ദരമായൊരു കുറിപ്പ് വായിച്ചു. സന്തോഷം.
    കൂടുതല്‍ രചനകള്‍ വരട്ടെ,
    ആശംസകള്‍

    ReplyDelete
  31. സുന്ദരമായ എഴുത്തായി കേട്ടോ. ഇനിയും വരാമേ..

    ReplyDelete
  32. എഴുത്തും , ലക്ഷ്യവും നന്നായി .പോസ്റ്റ്‌ ചെയ്യുന്നതിന് മുമ്പ് മനസ്സിരുത്തി വായിച്ചില്ലെന്നു തോന്നുന്നു . ഇപ്പോഴും ശരിയാക്കാവുന്നതെയുള്ളൂ .

    ReplyDelete
  33. കൊള്ളാം ഹനീഫ്‌ക്കാ. നന്നായിട്ടുണ്ട്, അവതരണം.

    ReplyDelete
  34. പ്രതിഭകൾക്ക് പ്രവേശനമില്ലെന്റെ മുറിയിൽ
    ഒട്ടും സഹിക്കവയ്യെനിക്കവരുടെ സർപ്പസാന്നിദ്ധ്യം
    ഇനിയീ പടികയറുവാൻ പാടില്ല മേലിൽ നീ.
    (എവിടെ ജോൺ- ചുള്ളിക്കാട്)

    കവിത, പെയ്ന്റിംഗ്,നല്ല സംഗീതം, എന്തിന് കലകൾ എല്ലാറ്റിനോടും പൊതുവേ മലയാളി സമൂഹം മുഖം തിരിഞ്ഞു നിന്ന ചരിത്രമാണ് കൂടുതൽ ഉള്ളത്.

    പിന്നെ നമ്മുടെ സ്കൂളുകൾ, അഥ് ഒരുതരം ദുർഗ്ഗുണ പരിഹാര പാഠശാല പോലെ ആയിത്തീർന്നിട്ട് കാലങ്ങൾ കുറേയായി.

    എല്ലാ അദ്ധ്യാപകരും വിഷയവിദഗ്ദർ എന്നതിൽ കവിഞ്ഞ് ഗുരു എന്ന വാക്കിന് യോഗ്യരല്ലാതെയായി. ഇതിന് അപവാദമായി നിൽക്കുന്നവർ ഇല്ലാതെയായി.

    കുട്ടികളാവട്ടെ എല്ലാത്തരം ധാർമ്മികതകളിൽ നിന്നും അകലം പാലിക്കാൻ തുടങ്ങിയിട്ട് നമ്മൾ അതൊന്നും അറിഞ്ഞില്ലന്നോ?

    ഒന്നും പ്രതീക്ഷിക്കരുത്. ഹനീഫ മനസ്സിൽ കരുതുന്ന ഒരു വൈകാരികതയ്കും സ്ഥാനമില്ലാത്ത ഒരു ലോകമാണിത്.

    എന്റെ സ്കൂൾ ജീവിതത്തിൽ പഠിക്കുന്ന നേരത്തും പഠിപ്പിക്കുന്ന ഇക്കാലത്തും കല ആസ്വദിക്കുകയോ, പുസ്തകം വായിക്കുകയോ ചെയ്യുന്ന അപൂർവ്വം ഗുരുക്കന്മാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. കുട്ടികളുമതെ.

    എഴുത്ത് നന്നായി.കുറച്ച് ഒന്നു മുറുക്കാമായിരുന്നു. തുടരുക

    ReplyDelete
  35. പ്രതീക്ഷ.. എന്നാല്‍ യാഥാര്‍ത്യം എത്ര വിഭിന്നം!
    ചിത്രം വരച്ചപ്പോള്‍ അഭിനന്ദനം കിട്ടിയില്ലങ്കിലും അത് സ്കൂളില്‍ ഇത്രകാലവും ചുമരില്‍ കിടന്നല്ലൊ! മക്കളാണെങ്കിലും പുതു തലമുറയല്ലേ? ഒരു പക്ഷെ അവര്‍ക്ക് ഇതൊന്നുമൊരു നേട്ടമായി തോന്നുകില്ലായിരിക്കും....

    "ബാപ്പക്ക്‌ രണ്ടാഴ്ചയിലെ പലചരക്ക്‌ കടയിലേ പറ്റു ബുക്കിൽ വരവ്‌ പൂജ്യമായിക്കിടന്നു." .... ഈ നൊമ്പരം ദുബായിക്കാരന്റെ മകന് മനസ്സില്ലാവില്ല..വിശദീകരിച്ചാല്‍ പഴമ്പുരാണമിഷ്ടമാവുകയുമില്ല.അല്ലങ്കിലും ആ വക അല്ലലില്‍ നിന്ന് രക്ഷിക്കാനാണല്ലോ പ്രവാസിയുടെ തത്രപ്പാട്!!

    മനസ്സിലെ വിഷമം എഴുതി പങ്കുവച്ചത് നന്നായി.
    ചിത്രം നഷ്ടമായെങ്കിലും ഹനീഫ വരിക്കോടൻ എന്ന നല്ലൊരു എഴുത്തുകാരനെ
    ബൂലോകത്തിനു അതിലൂടെ കിട്ടി ..
    ഈ ബ്ലോഗ് പരിചയപ്പെടുത്തിയ ഹാഷിനു നന്ദി...

    ReplyDelete
  36. ഞാന്‍ ഹാഷിം പറഞ്ഞിട്ട് വന്നതല്ല!!

    ഒറ്റക്കാ വന്നത്.ജിഷാദിന്‍റെ കണ്ണൂരാന്‍
    പോസ്റ്റ്‌ ഒന്നുകൂടി നോക്കാമെന്നു
    കരുതി വന്നതായിരുന്നു.
    ഒരു മടക്ക ഓട്ടോറിക്ഷ കിട്ടിയപ്പോള്‍
    നേരെയിങ്ങു കേറി.
    വന്നത് മുതലായി.

    ഇക്കാലത്ത്‌ ഇത്തരം നഷ്ട്ങ്ങളുടെ വേദന
    അറിയുന്ന മുതിര്‍ന്നവര്‍ തന്നെ ചുരുക്കം.
    പിന്നെയല്ലേ കുട്ടികള്‍!!
    മനസ്സില്‍ തട്ടുന്ന അനുഭവങ്ങള്‍.

    കുഞ്ഞു കുഞ്ഞു ചിത്രങ്ങളൊക്കെ ഞാനും
    വരച്ചിരുന്നു.എട്ടാംക്ലാസ് വരെ അപകര്‍ഷതാബോധം
    കാരണം ആരുമറിയാതെ അതെന്‍റെ ഉള്ളില്‍ തന്നെ കിടന്നു.
    പിന്നീടെപ്പോഴോ ജീവിതത്തില്‍ ഒരൊറ്റ പ്രാവശ്യം
    പെന്‍സില്‍ ഡ്രോയിംഗില്‍
    രണ്ടാം സ്ഥാനക്കാരിയാകാനുള്ള
    ഭാഗ്യമുണ്ടായി.

    ReplyDelete
  37. ~ex-pravasini*> അങ്ങിനെ വേണം കുട്ടികളായാല്‍!.മടക്ക ഓട്ടോയില്‍ കയറിയാല്‍ ലാഭവുമുണ്ട്!.കാശ് കുറച്ചു മതിയല്ലോ? അല്ലെങ്കിലും ഹാഷിമിന്റെ സഹായമില്ലാതെയും ബ്ലോഗ് വായിക്കാം. പിന്നെ ഒരാള്‍ വഴി പറഞ്ഞു തന്നാല്‍ എളുപ്പമാവില്ലെ?.അപ്പോ അയാള്‍ ചെയ്തതൊരുപകാരം തന്നെ!. അല്ലെ എക്സ് പ്രവാസിണി.

    ReplyDelete
  38. നല്ല വരികള്‍. വീണ്ടും എഴുതുക. ആശംസകള്‍!!

    ReplyDelete
  39. ബ്ലോഗര്‍ ഒരു ചിത്രകാരനാണെന്ന് അറിയാം, എന്നാല്‍ എഴുതാനും കഴിവുള്ള ആളാണെന്ന് ഇത്രയും നാള്‍ നേരിട്ട് അടുപ്പമുണ്ടയിട്ടും ഇപ്പോഴാണ്‌ മനസ്സിലായത്. നന്നായി.
    വീണ്ടും വിതിയസ്തകളോടെ എഴുതാന്‍ ശ്രമിക്കുക.
    എല്ലാ വിധ ആശംസകളും നേര്ന്നു.

    ഒരു നാട്ടുകരന്‍

    ReplyDelete
  40. ആദ്യമായാണ് ഇവിടെ വരുന്നത്. നന്നായി എഴുതാന്‍ കഴിയുന്നുണ്ട്. കാലത്തിനനുസരിച്ച് കോലം കെട്ടേണ്ടിയിരിക്കുന്നു ഇന്ന് എല്ലാ‍വരും. എഴുത്ത് തുടരുക. ആശംസകള്‍

    ReplyDelete
  41. ഇവിടെ വന്ന് അഭിപ്രായം അറിയിക്കുകയും,പ്രോൽസാഹിപ്പിക്കുകയും,തെറ്റുകൾ ചൂണ്ടിക്കാട്ടുകയും നിരീക്ഷിക്കുകയും ചെയ്ത നിങ്ങൾ എല്ലാവർക്കും ഹൃദയംഗമമായ നന്ദി. അപദാനങ്ങൾക്കൊപ്പം വിമർശനവും ഒരാളെ അറിവിന്റെ പടികൾ ചവിട്ടിപ്പോകാൻ സഹായിക്കുന്നു. എല്ലാവരും കാൽപ്പാടുകൾ കാണാൻ ഇനിയും വരിക
    നന്ദി......നന്ദി.

    ReplyDelete
  42. നല്ല എഴുത്ത്.
    വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  43. മനോഹരമായ രചന.
    ആശംസകൾ………..

    ReplyDelete
  44. എഴുത്തു പെരുത്ത് ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍! നാട്ടുകാരന്‍ ആണെന്നറിഞ്ഞപ്പോള്‍ വായനക്കു കൂടുതല്‍ താല്പര്യവും ഉണ്ടായി. ഇനിയും ധാരാളം എഴുതണം.
    എന്നെ ഓര്‍മ്മയുണ്ടോ? (Ganga Arts, Mukkam)

    ReplyDelete
  45. നന്നായി അവതരിപ്പിച്ചിരിക്കുന്നൂ...

    ReplyDelete